മലപ്പുറത്ത് അംഗന്വാടി ഡെവലപ്മെന്റ് പ്രൊജക്ടിനെത്തിയ 17കാരിയെ മാനഭംഗപ്പെടുത്തിയ കേസില് 18കാരന് റിമാന്ഡില്
മലപ്പുറം: മലപ്പുറം പോത്തുകല്ലില് അംഗന്വാടി ഡെവലപ്മെന്റ് പ്രൊജക്ടിനെത്തിയ 17കാരിയെ മാനഭംഗപ്പെടുത്തിയ കേസില് 18കാരന് റിമാന്ഡില്. പ്രൊജക്ട് ആവശ്യാര്ത്ഥം എത്തിയ പ്രതി മാനഹാനി വരുത്തിയതായ പെണ്കുട്ടിയുടെ പരാതിയില് പിടിയിലായ 18കാരനെ കോടതി റിമാന്ഡ് ചെയ്തു. അംഗന്വാടി ഡെവലപ്മെന്റ് പ്രൊജക്ടിനായി മുണ്ടേരിയിലെത്തിയ 17കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസില് പോത്തുകല്ല് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെയാണ് ഇന്നു പോക്സോ സ്പെഷ്യല് കോടതി ജൂലൈ നാല് വരെ റിമാന്റ് ചെയ്തത്.
മലപ്പുറം പുളിക്കല് വലിയപറമ്പ് നീട്ടിച്ചാലില് മുഹമ്മദ് സഫ്വാന് (18)നെയാണ് ജഡ്ജി കെ ജെ ആര്ബി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്. 2022 ഫെബ്രുവരി 14ന് പുലര്ച്ചെ അഞ്ചു മണിക്കാണ് സംഭവം. പ്രൊജക്ട് ആവശ്യാര്ത്ഥം എത്തിയ പ്രതി മാനഹാനി വരുത്തിയതായി പെണ്കുട്ടി കൊട്ടാരക്കര പൊലീസില് പരാതി നല്കിയതായിരുന്നു. മെയ് നാലിന് കൊട്ടാരക്കര പൊലീസ് രജിസ്റ്റര് ചെയ്ത കേസ് പിന്നീട് പോത്തുകല് പൊലീസിന് കൈമാറുകയായിരുന്നു. ജൂണ് 20ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില് ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു പോത്തുകല്ല് എസ് ഐ വി സി ജോണ്സണ് ആണ് കേസ് അന്വേഷിക്കുന്നത്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]