മലപ്പുറത്ത് മണല്‍ കടത്തിനിടെ പിടിയിലായ 39കാരന്റെ കയ്യില്‍ കഞ്ചാവും കഞ്ചാവ് തൂക്കി വില്‍ക്കാനുപയോഗിക്കുന്ന ത്രാസും

മലപ്പുറത്ത് മണല്‍ കടത്തിനിടെ പിടിയിലായ 39കാരന്റെ കയ്യില്‍ കഞ്ചാവും കഞ്ചാവ് തൂക്കി വില്‍ക്കാനുപയോഗിക്കുന്ന ത്രാസും

മലപ്പുറം: മണല്‍ കടത്തിനിടെ പിടിയിലായ 39കാരന്റെ കയ്യില്‍ കഞ്ചാവും കഞ്ചാവ് തൂക്കി വില്‍ക്കാനുപയോഗിക്കുന്ന ത്രാസും. ഭാരതപ്പുഴയില്‍ നിന്നും അനധികൃതമായി എടുത്ത മണല്‍ചാക്കുകളില്‍ നിറച്ച് ബൈക്കില്‍ കടത്തുന്നതിനിടെ പൊലീസ് പിടിയിലായ കാലടി നരിപ്പറമ്പ് സ്വദേശി വലിയപറമ്പില്‍ ഇസ്മായിലില്‍(39)നിന്നാണ് കഞ്ചാവും കഞ്ചാവ് തൂക്കി വില്‍ക്കാനുപയോഗിക്കുന്ന ത്രാസും ഉള്‍പ്പെടെ പിടിച്ചെടുത്തത്.
ഇയാളുടെ വാഹനത്തില്‍ നിന്നും 124 ഗ്രാം കഞ്ചാവും, കഞ്ചാവ് തൂക്കി വില്‍ക്കാനുപയോഗിക്കുന്ന ത്രാസും
പൊന്നാനി പൊലീസാണ് പിടിച്ചത്. .ഇയാള്‍ മേഖലയിലെ കഞ്ചാവ് വില്‍പ്പനക്കാരനാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിനും, മണല്‍ കടത്തിയതിനും കേസെടുത്തു. പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ സുജിത്, പ്രൊബേഷണല്‍ എസ്.ഐ സിബി.ടി.ദാസ്, എസ്.സി.പി.ഒ അഷ്‌റഫ് ,സി.പി.ഒമാരായ സുധീഷ്, രഞ്ജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
അനധികൃത മണല്‍ കടത്ത് വ്യാപകമായതി ന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വാഴക്കാട് പോലീസ് പരിശോധന നടത്തിയിരുന്നു. അനധികൃതമായി മണല്‍ എടുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഴക്കാട് സബ് ഇന്‍സ്‌പെക്റ്റര്‍ വിജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മണല്‍ ലോറി പിടികൂടി. പ്രതികള്‍ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഴക്കാട് പോലീസ് കേസെടുത്തു. പരിശോധന ശക്തമാക്കുമെന്ന് വാഴക്കാട് പോലീസ് പറഞ്ഞു കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ എ എസ് ഐ അബ്ദുല്‍ ഗഫൂര്‍,ജയേഷ്,ഷിബു, അബ്ദുല്‍ റഹീം എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!