മലപ്പുറം നഗരസഭ കൗണ്‍സിലര്‍ 33കാരനായ വി.കെ റിറ്റു അന്തരിച്ചു

മലപ്പുറം നഗരസഭ കൗണ്‍സിലര്‍ 33കാരനായ വി.കെ റിറ്റു അന്തരിച്ചു

മലപ്പുറം: മലപ്പുറം നഗരസഭ കൗണ്‍സിലറും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി.കെ റിറ്റു(33) അന്തരിച്ചു. ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റായിരുന്നു.എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. മൈലപ്പുറം കാളന്തട്ട സ്വദേശിയും മലപ്പുറം നഗരസഭാ കൈനോട് 31-ാം വാര്‍ഡ് കൗണ്‍സിലറുമായിരുന്നു.
സിപിഐ (എം ) കോട്ടപ്പടി ലോക്കല്‍കമ്മിറ്റി, മൈലപ്പുറം ബ്രാഞ്ച് അംഗം , മലപ്പുറം എയിഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരന്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുമ്പോഴാണ് അസുഖ ബാധിതനായത് . സംസ്‌കാരം ബുധനാഴ്ച അച്ഛന്‍ പരേതനായ കോരക്കുട്ടി ,
മാതാവ്: കാര്‍ത്ത്യായനി. ഭാര്യ : ദിദി . മകന്‍ ഒലിന്‍ ദിദി ജനിച്ചിട്ട് രണ്ടുമാസമെ ആയൊള്ളു. അസുഖ ബാധിതനായതിനാല്‍ തന്നെ രണ്ടുമാസം പ്രായമുള്ള മകന്റെ കളിചിരികള്‍ ശരിക്കും കാണാനാകാതെയാണ് റിറ്റു യാത്രയായത്.

Sharing is caring!