പത്തോളം കേസുകളിലെ പ്രതിയും സുഹൃത്തും നാലു കിലോ കഞ്ചാവുമായി മലപ്പുറത്ത് പിടിയില്‍

മലപ്പുറം: മൂന്നു എന്‍.ഡി.പി. കേസ് ഉള്‍പ്പെടേ പത്തോളം കേസുകളിലെ പ്രതിയും സുഹൃത്തും നാലു കിലോ കഞ്ചാവുമായി മലപ്പുറത്ത് പിടിയില്‍. മലപ്പുറം ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വില്‍പന നടത്തുന്ന താമരശ്ശേരി സ്വദേശി അടിമറിക്കല്‍ വീട്ടില്‍ സൈനുള്‍ ആബിദ് (37), കൊപ്പം സ്വദേശി പൊട്ടച്ചിറയില്‍ വീട്ടില്‍ അഷറഫലി എന്നിവരെയാണ് മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് മുണ്ടുപറമ്പ് കോളേജിന് സമീപത്ത് വെച്ച് പിടികൂടിയത്.
ആബിദിന് മൂന്നു എന്‍.ഡി.പി. കേസ് ഉള്‍പെടേ പത്തോളം കേസുകള്‍ നിലവില്‍ ഉണ്ട് . മലപ്പുറം ഒ എസ്.ഐ മാരായ അമീറലി, മിഥുന്‍, ഗിരീഷ് . എ.എസ്.ഐ സിയാദ് കോട്ട, ഗോപീ മോഹന്‍ , പോലീസ് ഉദ്യോഗസ്ഥരമായ ഹമീദലി, ഷഹേഷ് , ദിനു , ജസീര്‍ , സലിം, ദിനേഷ് , രഞ്ചിത്ത്, സിറാജ് എന്നിവരാണ് പ്രതി പിടികൂടി അന്വേഷണം നടത്തുന്നത്.
എം.ഡി.എം.എ. യുമായി യുവാവ് അറസ്റ്റില്‍. പുഴക്കാട്ടിരി മണ്ണുംകുളം പാലോളി മുഹമ്മദ് ഫാസില്‍(23) നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദും സംഘവും അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി 8.15-ഓടെ മാനത്തുമംഗലം ബൈപ്പാസില്‍ മുട്ടുങ്ങല്‍ ജങ്ഷനടുത്തെ ടര്‍ഫിന് സമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട യുവാവിനെ ചോദ്യം ചെയ്ത് പരിശോധിച്ചപ്പോഴാണ് വില്‍പനക്കായി സൂക്ഷിച്ച 0.935 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും മറ്റും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
എം.ഡി.എം.എ. യുമായി മറ്റൊരു യുവാവും അടുത്തിടെ മലപ്പുറത്തു പിടിയിലായിരുന്നു. പുഴക്കാട്ടിരി മണ്ണുംകുളം പാലോളി മുഹമ്മദ് ഫാസില്‍(23) നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദും സംഘവും അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി 8.15-ഓടെ മാനത്തുമംഗലം ബൈപ്പാസില്‍ മുട്ടുങ്ങല്‍ ജങ്ഷനടുത്തെ ടര്‍ഫിന് സമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട യുവാവിനെ ചോദ്യം ചെയ്ത് പരിശോധിച്ചപ്പോഴാണ് വില്‍പനക്കായി സൂക്ഷിച്ച 0.935 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും മറ്റും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]