കാടുപിടിച്ച കുറുങ്കാട് ശ്മശാനം ശുചീകരിച്ചു

മലപ്പുറം: കോഡൂര്‍ പാലക്കല്‍ മൈത്രി നഗറിലെ വെഗന്‍സ ആര്‍ട്‌സ് ആന്‍ഡ് സപോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാടുപിടിച്ചു കിടന്ന കുറുങ്കാട് ശ്മശാനം ശുചീകരിച്ചു. കുറ്റിക്കാടുകളും ചെറുമരങ്ങളും കാരണം ശ്മശാനത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മേഖലയില്‍ തെരുവ് നായകളുടെയും കുറുക്കന്‍മാരുടെയും ശല്യമുള്ളതായും നാട്ടുകാരില്‍നിന്നും പരാതി ഉയര്‍ന്നിരുന്നു.
തുടര്‍ന്നാണ് അമ്പതോളം വരുന്ന ക്ലബ്ബിന്റെ അംഗങ്ങളുടെ നേൃത്വത്തില്‍ അടിക്കാടുകള്‍ വെട്ടി ശുചീകരണം നടത്തിയത്. ക്ലബ്ബ് പ്രസിഡന്റ് വി.പി.ഷാനവാസ്, സെക്രട്ടറി വി.പി. നിസാം, പി. കുഞ്ഞീതു,ശിഹാബ്, നിഷാദ്, അന്‍വര്‍, സഫുവാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RECENT NEWS

മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിക്ക് നിപ്പയില്ല
മലപ്പുറം: മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 [...]