മലപ്പുറത്ത് അനധികൃത ഗ്യാസ് സിലിണ്ടര്‍ ഫില്ലിങ് കേന്ദ്രം

മലപ്പുറം: അനധികൃതമായ ഗ്യാസ് സിലിണ്ടര്‍ ഫില്ലിങ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരന് പ്രദേശത്തെ ഗ്യാസ് ഏജന്റ് തന്നെ. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരില്‍ അനധികൃതമായ ഗ്യാസ് സിലിണ്ടര്‍ ഫില്ലിങ് കേന്ദ്രം കണ്ടെത്തി.സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു.ബംഗാള്‍ സ്വദേശികളായ സബോ സച്ചിന്(31)ഹര്‍ദന്‍ ബെഹ്റ(26) എന്നിവരാണ് കസ്റ്റഡിയില്‍ ആയത്.ചിയ്യാനൂര്‍ മാഞ്ചേരി പാടത്താണ് ശനിയാഴ്ച കാലത്ത് എട്ട് അനധികൃത ഗ്യാസ് ഫില്ലിങ് പിടികൂടിയത്.ഏതാനും ദിവസങ്ങളായി ചങ്ങരംകുളത്തെ ഭാരത് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് പോവുന്ന വാഹനം ഗ്യാസ് സിലിണ്ടറുമായി ആള്‍താമസമില്ലാത്ത പ്രദേശത്തേക്ക് പോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വാര്‍ഡ് അംഗം മജീദും പ്രദേശത്തെ സിവില്‍ പോലീസ് ഓഫീസര്‍ ആയ മധുസൂധനനും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്.ചങ്ങരംകുളം പോലീസിന് നല്കിയ വിവരത്തെ തുടര്‍ന്ന് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍,എസ്.ഐ ഖാലിദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി ജീവനക്കാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തത്.പ്രദേശത്തെ ഗ്യാസ് ഏജന്റാണ് നടത്തിപ്പുകാരനെന്നാണ് ജീവനക്കാര്‍ നല്കിയ വിവരം.അപകടകരമായ രീതിയില്‍ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് .പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടത്തിപ്പുകാരനായ ഗ്യാസ് ഏജന്റാണ് നടത്തിപ്പുകാരനെ കുറിച്ചു പോലീസ് അന്വേഷണം വ്യാപകമാക്കി. പ്രതിയെ പിടികൂടി ചോദ്യംചെയ്താതെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.