മലപ്പുറത്ത് 16കാരനെ പ്രീഡിപ്പിച്ച 50കാരന് 15 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

മലപ്പുറത്ത് 16കാരനെ  പ്രീഡിപ്പിച്ച 50കാരന്  15 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

മലപ്പുറം: മലപ്പുറത്ത് 16കാരനെ പ്രീഡിപ്പിച്ച 50കാരന് 15 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും.
പതിനാറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം ഇരിങ്ങാവൂര്‍ ചക്കാലക്കല്‍ വീട്ടില്‍ അബ്ദുല്‍ സലാമിനാണ് (50) 15 വര്‍ഷ കഠിന തടവും 40,000 രൂപ പിഴയും
തിരൂര്‍ പോക്‌സോ കോടതി ജഡ്ജി സി.ആര്‍ ദിനേശ് വിധിച്ചത്. കല്‍പകഞ്ചേരി പൊലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2019 ജനുവരി 8ന് ആശാരിപ്പാറ പാടത്തിനടുത്തെ പണി നടന്ന് കൊണ്ടിരിക്കുന്ന വീട്ടില്‍ വച്ചായിരുന്നു പീഡനം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ആയിഷ ജമാല്‍ ഹാജരായി.

Sharing is caring!