മലപ്പുറത്ത് സ്‌കൂളില്‍ വീണ് ഒന്നാംക്ലാസുകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് സ്‌കൂളില്‍ വീണ് ഒന്നാംക്ലാസുകാരന്‍ മരിച്ചു. സ്‌കൂളിലെ ശുചി മുറിയില്‍പോയി മടങ്ങുന്നതിനിടെ വീണു പരുക്കേറ്റ മലപ്പുറം കൊളപ്പുറം സൗത്ത് കെ എന്‍ സി കെ ഹുസൈന്‍ കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്ശാദ് (അഞ്ച്) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്‌കൂളിലെ ശുചി മുറിയില്‍ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു. തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹ േകോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: സയ്യിദത് യുസൈറ ബീവി. സഹോദരങ്ങള്‍: സയ്യിദ് അഫ്രീദി, യുംന ബീവി
RECENT NEWS

കരിപ്പൂരില്‍ യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ നിന്നും വീണ്ടും സ്വര്‍ണവേട്ട, മൂന്ന് കേസുകളിലായി 1.3 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
ശരീരത്തിനുള്ളില്‍ നിന്നും 1155 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകള് കണ്ടെത്തി.