കാറില്‍ കടത്തുകയായിരുന്ന 1.15 കോടി രൂപ പൊലീസ് പിടിച്ചെടുത്തു

പെരിന്തല്‍മണ്ണ: കാറില്‍ കടത്തുകയായിരുന്ന 1.15 കോടി രൂപ മേലാറ്റൂര്‍ പൊലീസ്
പിടിച്ചെടുത്തു.ബുധനാഴ്ച രാത്രി വാഹന പരിശോധനക്കിടെ മേലാറ്റൂര്‍ കാഞ്ഞിരം പാറയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. സംഭവത്തില്‍ ആലപുഴ ഹരിപാട് സ്വദേശികളായ തുലാപറമ്പ് നടുവത്ത് മഹേഷ് (29), സഹായി തുലാപറമ്പ് വടക്ക് പുത്തിക്കാട്ടില്‍ ബാസിത് (24) എന്നിവരെ മേലാറ്റൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐ മാരായ ഷിജോ സി തങ്കച്ചന്, സജേഷ്, സി.പി.ഒ സുഭാഷ്, ഹോം ഗാര്‍ഡ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പണം പിടിച്ചെടുത്തത്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.