പത്താംക്ലാസുകാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികന്‍ പിടിയില്‍

മലപ്പുറം: പത്താംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികനെ പൊലീസ് പിടികൂടി. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയില്‍ ഹസ്സന്‍ (53) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. കാല്‍നടയായി ട്യൂഷന് പോകുമ്പോള്‍ വിദ്യാര്‍ഥിയെ ട്യൂഷന്‍ കേന്ദ്രത്തിനടുത്ത് ഇറക്കിത്തരാമെന്ന് പറഞ്ഞു കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയത്. സ്‌കൂള്‍ കൗണ്‍സിലറുടെ സഹായത്തോടെയാണ് പൊലീസില്‍ പരാതിനല്‍കുന്നത്. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതി ഹസ്സനെ മാറഞ്ചേരിയില്‍ വെച്ചാണ് പിടികൂടിയത്. പൊന്നാനികോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറത്ത് പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ അഞ്ചാംക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയും നേരത്തെ മലപ്പുറത്ത് പിടിയിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ള എന്ന മരുത ചെറിയോനെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്വിദ്യാര്‍ഥിയായിരുന്ന കുട്ടിയെ പള്ളിയില്‍വെച്ചാണ് പ്രതി പീഡിപ്പിച്ചത്. തുടര്‍ന്ന് മാനസികനില തകരാറിലായ കുട്ടി പഠനത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്നു തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരവെ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഢന വിവരം പുറത്തു പറഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി ഒളിവില്‍ പോയിരുന്നു. എസ്ഐ നവീന്‍ഷാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദാലി എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]