മലപ്പുറം പറവണ്ണ സ്വദേശിയായ യുവാവിനെകത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു പ്രതി പിടിയില്‍

മലപ്പുറം പറവണ്ണ സ്വദേശിയായ യുവാവിനെകത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു പ്രതി പിടിയില്‍

തിരൂര്‍: പറവണ്ണ സ്വദേശിയായ യുവാവിനെകത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പറവണ്ണയില്‍ താമസക്കാരനായ താമരശ്ശേരി ഹുസൈന്‍ (50) നെ തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തിങ്കളാഴ്ച രാത്രിയിലാണ് പ്രതി മദ്യപിച്ച് മുന്‍ വിരോധത്താല്‍ സമീപവാസികളായ യുവാക്കളെ ആക്രമിച്ചത്. വയറിനു ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ ചാവക്കാടുള്ള വീട്ടില്‍ വച്ചാണ് പോലീസ് സംഘം പിടികൂടിയത്. തിരൂര്‍ പ്രൊബേഷന്‍ എസ്.ഐ സനീത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കുട്ടന്‍,ധനീഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Sharing is caring!