മലപ്പുറം കാളികാവില്‍ വിദ്യാര്‍ഥിനി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചു
മലപ്പുറം: പ്ലസ്വണ് വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. രാത്രി ഉറങ്ങാന്‍ കിടന്ന 16കാരിയായ മലപ്പുറം കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടില്‍ മുനീറിന്റെ മകള്‍ അന്‍ഷിദ (16) ആണ് മരിച്ചത്. വാണിയമ്പലം ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് വീട്ടുകാര്‍ അന്‍ഷിദയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വീട്ടുകാരുടേയും നാട്ടുകാരുടേയും വിശദമായ മൊഴിയെടുക്കും. കുട്ടിക്കു മാനസികമായ പ്രയാസങ്ങളോ മറ്റോ ഉണ്ടായിരുന്നോയന്നും കഴിഞ്ഞ ദിവസങ്ങളില്‍ സ്വഭാവത്തില്വല്ല മാറ്റങ്ങളും ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടെ പഠനം നടത്തുന്ന അടുത്ത സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തിയേക്കും. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ് ഐ ടിപി മുസ്തഫ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദില്‍ ഖബറടക്കി.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]