16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 22കാരനായ കാമുകന്‍ മലപ്പുറത്ത് പിടിയില്‍

16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 22കാരനായ കാമുകന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: രണ്ടുവര്‍ഷത്തോളം പിറകെ നടന്ന് പ്രണയം പിടിച്ചുവാങ്ങിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു. 16കാരിയുടെ പരാതിയില്‍ 22കാരനായ കാമുകന്‍ പിടിയില്‍
പതിനാറുകാരിയോട് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയില്‍ യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. കരുവാരക്കുണ്ട് കേമ്പിന്‍കുന്ന് അച്ചുതൊടിക ശ്രീജേഷ് (22)നെയാണ് ജഡ്ജി കെ ജെ ആര്‍ബി ഈ മാസം 27 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്. രണ്ടു വര്‍ഷത്തോളം പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ പിറകെ നടന്ന യുവാവ് ഇക്കഴിഞ്ഞ 11ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയുടെ നഗ്നഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയുണ്ട്. പരാതിയെ തുടര്‍ന്ന് കരുവാരക്കുണ്ട് എസ് ഐ അബ്ദുല്‍ നാസറാണ് ജൂണ്‍ 12ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
സമാനമായ നിരവധി കേസുകളാണ് മലപ്പുറത്ത് കഴിഞ്ഞ ദിസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിധികം തവണ പീഡിപ്പിച്ചകേസില്‍ 19കാരന്‍ ഇന്നലെ അറസ്റ്റിലായിരുന്നു. അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജുമോന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായ പ്രതി പെണ്‍കുട്ടിയെ ആറില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായി അരീക്കോട് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.

 

 

Sharing is caring!