മലപ്പുറം മൈലാടിയിലെ ക്വാറിയില്‍ കല്ല് ദേഹത്തു വീണ് 2തൊഴിലാളികള്‍ മരിച്ചു

മലപ്പുറം മൈലാടിയിലെ ക്വാറിയില്‍ കല്ല് ദേഹത്തു വീണ് 2തൊഴിലാളികള്‍ മരിച്ചു

മഞ്ചേരി : മലപ്പുറം മൈലാടിയിലെ കരിങ്കല്ല് ക്വാറിയില്‍ കല്ല് ദേഹത്തു വീണ് 2തൊഴിലാളികള്‍ മരിച്ചു.
അതിഥി തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് നാമക്കല്‍ സൂര്യപാളയം തച്ചങ്കോട് രാജ ഗൗണ്ട പാളയം ബൊമ്മന്റെ മകന്‍ കുമാര്‍ (42), വെസ്റ്റ് ബംഗാള്‍ സ്വദേശി സുഭാഷ്(45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 11.30ന് മൈലാടി കാരപ്പറമ്പില്‍ കാര്‍ലോസ് കുഞ്ഞാപ്പുവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് അപകടം. സ്ഫോടനത്തിന് ശേഷം കരിങ്കല്ല് നീക്കുന്നതിനിടെ മുകള്‍ ഭാഗത്തു നിന്നും അടര്‍ന്നു വീണ കരിങ്കല്‍ പാളി ദേഹത്തു വീഴുകയായിരുന്നു. ഉടന്‍ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സുഭാഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. 18 വര്‍ഷമായി ക്വാറിയില്‍ ജോലി ചെയ്തു വരുന്ന കുമാറിന്റെ ഭാര്യ : കല്ല്യാണി മക്കള്‍: കാവ്യ, പ്രദീപ്. കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ എം സി പ്രമോദ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.

Sharing is caring!