സായി സ്നേഹതീരത്ത് ഭക്ഷണവും സമ്മാനപൊതികളുമായി ടീം ഫിര്‍സേലേന

മലപ്പുറം: പെരിന്തല്‍മണ്ണ സായി സ്നേഹതീരം ട്രൈബല്‍ ഹോസ്റ്റലിലേക്കു സമ്മാനപൊതികളുമായി പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയെത്തി. ചെറുകുളമ്പ് ഐ.കെ.ടി.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ടീം ഫിര്‍സേലേനയുടെ ഭാരവാഹികളാണ് സമ്മാനപൊതികളും ഭക്ഷണവുമായി കുട്ടികളെ കാണാനെത്തിയത്. ആദിവാസിമേഖലയിലെ നേഴ്സറി മുതല്‍ കോളജ് വിദ്യാര്‍ഥികള്‍വരെയുള്ള 65കുട്ടികളാണ് നിലവില്‍ സായി സ്നേഹതീരത്തുള്ളത്. കുട്ടികള്‍ക്കും ഹോസ്റ്റല്‍ അധികൃതര്‍ക്കുമുള്ള ഉച്ചയ്ക്കുള്ള വിഭവസമൃദ്ധമായ സദ്യയും വൈകിട്ടുള്ള ഭക്ഷണവും കൂട്ടായ്മയാണു ഒരുക്കിയത്. തുടര്‍ന്ന് കുട്ടികളുടെ കലാകായിക പരിപാടികളും നടന്നു. ശേഷം എല്ലാവര്‍ക്കും സമ്മാനപൊതികള്‍ നല്‍കിയാണ് ഫിര്‍സേലേന ഭാരവാഹികള്‍ തിരിച്ചുപോയത്. ഇത്തരത്തിലുള്ള സുമനുസ്സുകളുടെ സഹായത്തോടെയാണ് സ്നേഹതീരം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുപോരുന്നതെന്ന് പി.ആര്‍.ഒ: കെ.ആര്‍. രവി പറഞ്ഞു.
ടീം ഫിര്‍സേലേന ഭാരവാഹികളായ ചെയര്‍മാന്‍ വി.പി.നിസാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി. സിയാദ്, ട്രഷറര്‍ ഫിറോസ് ബാബു, ഷാഫി(സയന്‍സ്), ഷാഫി(കൊമേഴ്സ്), ഇഖ്ബാല്‍, ഫൈസല്‍മുത്തു, ഷഫീഖ്, അബ്ദുള്ള, ആസിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]