മൗലാനയില്‍ ഗൈനക്കോളജിസ്റ്റുകള്‍ക്കായി ശില്‍പശാല നടത്തി

മൗലാനയില്‍ ഗൈനക്കോളജിസ്റ്റുകള്‍ക്കായി ശില്‍പശാല നടത്തി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയും പെരിന്തല്‍മണ്ണ ഗൈനക്കോളജി സൊസൈറ്റിയും സംയുക്തമായി ഗൈനക്കോളജിസ്റ്റുകള്‍ക്കായി മൗലാന ആശുപത്രിയില്‍ തത്സമയ സര്‍ജറി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തരായ ഗൈനക് കീ ഹോള്‍ സര്‍ജറി വിദഗ്ധരായ ഡോ. പി.ജി പോള്‍, ഡോ. കുര്യന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ സര്‍ജറി ടെക്‌നിക്കുകളുടെ സാധ്യതകളെക്കുറിച്ചു വിശദീകരിച്ചു. മൗലാന ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ സീതി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുള്‍ വഹാബ്, ഡോ. മുഹമ്മദ് ഇസ്മായില്‍, ഡോ. റിയാസ് അലി, ഡോ. കൊച്ചു എസ്.മണി, ഡോ. കുഞ്ഞുമൊയ്തീന്‍, ഡോ. പവിത്ര മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. തത്സമയ സര്‍ജറി വര്‍ക്ക് ഷോപ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 50 സ്ത്രീരോഗ വിദഗ്ധര്‍ പങ്കെടുത്തു.

Sharing is caring!