മുഖ്യമന്ത്രിക്ക് മലപ്പുറത്ത് കരിങ്കൊടി

മുഖ്യമന്ത്രിക്ക് മലപ്പുറത്ത് കരിങ്കൊടി

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് കരിങ്കൊടി മാര്‍ച്ച് നടത്തി. മാര്‍ച്ച് മിനി പാമ്പയില്‍ വെച്ച് പോലീസ് തടഞ്ഞു.മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ത്തു. പോലീസ് രണ്ട് പ്രാവശ്യം ജലപീരങ്കി ഉപയോഗിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
സമരം ചെയ്ത പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ഇ.പി രാജീവ്, എ.എം രോഹിത്, റിയാസ് പഴഞ്ഞി, ഫിറോസ് പൊന്നാനി,ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. നാസറുള്ള,ജില്ലാ ഭാരവാഹികളായ ജംഷീര്‍ പാറയില്‍, അഷ്റഫ് കുഴിമണ്ണ, മുഹമ്മദ് പാറയില്‍,ഹാരിസ് മുതൂര്‍,അസംബ്ലി പ്രസിഡന്റുമാരായ ഷഫീഖ് കൈമലശ്ശേരി,ശബാബ് വക്കരത്, വിനു എരമംഗലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!