സ്വപ്നയുടെ ചായക്കുറിയില്‍ ഞങ്ങളാരും ചേര്‍ന്നിട്ടില്ലെന്നും അതുകൊണ്ടാണ് ധൈര്യപൂര്‍വ്വം കേസ്‌കൊടുക്കാന്‍ തയ്യാറായതെന്നും കെ.ടി ജലീല്‍

സ്വപ്നയുടെ ചായക്കുറിയില്‍ ഞങ്ങളാരും ചേര്‍ന്നിട്ടില്ലെന്നും അതുകൊണ്ടാണ് ധൈര്യപൂര്‍വ്വം കേസ്‌കൊടുക്കാന്‍ തയ്യാറായതെന്നും കെ.ടി ജലീല്‍

മലപ്പുറം: സ്വപ്നയുടെ ചായക്കുറിയില്‍ ഞങ്ങളാരും ചേര്‍ന്നിട്ടില്ലെന്നും അതുകൊണ്ടാണ് ധൈര്യപൂര്‍വ്വം കേസ്‌കൊടുക്കാന്‍ തയ്യാറായതെന്നും കെ ടി ജലീല്‍. എന്നാല്‍ സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് അവര്‍ എല്ലാവരും. കേസ് കൊടുത്താല്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് അവര്‍ അത് ചെയ്യാതിരുന്നതെന്നും കെ ടി ജലീല്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാനാണുള്ളതെന്നും കെ ടി ജലീല്‍ പറഞ്ഞു.

പോസ്റ്റ് ചുവടെ

സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പാണ്.

എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല.

ഏത് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍?

Sharing is caring!