മലപ്പുറത്ത് ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേരി : ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി തല്‍ക്ഷണം മരിച്ചു. കാരക്കുന്ന് മുപ്പത്തിനാലില് ഓടംകുണ്ടില്‍ സിദ്ദീഖിന്റെ ഏക മകന് ഫാരിസ് (13) ആണ് മരിച്ചത്. കാരക്കുന്ന് ഗവണ്മെന്റ് ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകീട്ട് സ്കൂളില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. മാതാവ് : അനീഷ.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.