വീട്ടില്‍ അതിക്രമിച്ചു കയറി പീഡനം : പ്രതിക്ക് ജാമ്യമില്ല

വീട്ടില്‍ അതിക്രമിച്ചു കയറി പീഡനം : പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി : വീട്ടില്‍ അതിക്രമിച്ചു കയറി പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. മമ്പാട് നടുവത്ത് കൊന്നഞ്ചേരി താണിയങ്ങല്‍ അബ്ദുല്‍ സലാം (25)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ ജെ ആര്‍ബി തള്ളിയത്. 2021 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള ദിവസങ്ങളില്‍ ഇത്തരത്തില്‍ പലതവണ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2022 ഏപ്രില്‍ 24ന് നിലമ്പൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!