സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ മലപ്പുറത്ത് പിടിയില്‍

സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ട് യുവാക്കള്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ് (23) അരയന്റെപുരക്കല്‍ മുഹമ്മദ് വാസിം(23) എന്നിവരെയാണ് നിരന്തര അന്വേഷണത്തിനൊടുവില്‍ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഏപ്രില്‍ 24 ന് അത്തിപ്പറ്റയിലെ ഒലിവ് സൂപ്പര്‍മാര്‍ക്കറ്റിന്റ ചില്ല് തകര്‍ത്ത് പണം കവര്‍ന്നിരുന്നു. അന്നേ ദിവസം തന്നെ മുക്കിലപ്പീടികയിലെ കോഴിക്കടയില്‍ നടന്ന മോഷണത്തിന് പിന്നിലും പെരിന്തല്‍മണ്ണയില്‍ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങിയ കേസിലെയും പ്രതികളാണ് പിടിയിലായ ഇരുവരും. മറ്റു ജില്ലകളിലു ള്‍പ്പെടെ ഏഴോളം മോഷണക്കേസുകളാണ് ഇവരുടെ അറസ്റ്റോടെ തെളിഞ്ഞത്.വിവിധയിടങ്ങളില്‍ സമാനമായ മോഷണങ്ങള്‍ നടന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.വിവിധ ജില്ലകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇരുവരുടെയും അറസ്റ്റോടെ ഈ കേസുകളും പൊലീസിന് തെളിയിക്കാനായി.പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ്, എസ്.ഐമാരായ നൗഷാദ് ഇബ്രാഹിം, ഷമീല്‍, സി.പി.ഒ രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

Sharing is caring!