വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന 21കാരന്‍ മലപ്പുറത്ത് പിടിയില്‍

വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന 21കാരന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിലായി.വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാ( 21)ണ് വളാഞ്ചേരിയില്‍ പൊലീസിന്റെ പിടിയിലായത്.സ്വകാര്യ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് പരിചയമുള്ളവരില്‍ നിന്നും ആഡംബര വാഹനങ്ങള്‍ വാങ്ങുക. പണം ആവശ്യമുള്ളപ്പോള്‍ അത് പണയം വെക്കുകയാണ് പ്രതിയുടെ തട്ടിപ്പ് രീതി.കാട്ടിപ്പരുത്തി സ്വദേശികളുടെ രണ്ട് വാഹനങ്ങളാണ് ഇത്തരത്തില്‍ പ്രതി വലിയ വിലക്ക് പണയം വെച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, സി.പിഒ.മാരായ ലിജോ, ദീപു, ഗിരീഷ്, ബിനി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Sharing is caring!