മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

മഞ്ചേരി: മഞ്ചേരി -പാണ്ടിക്കാട് റോഡില്‍ നെല്ലിക്കുത്ത് ഊത്താലുങ്ങലില്‍ നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എടരിക്കോട് കോളജ്പടി കാമ്പുറത്ത് പരേതനായ കുഞ്ഞലവിയുടെ മകന്‍ ബഷീര്‍ (37) ആണ് മരിച്ചത്. രാവിലെ 11.30ഓടെയാണ് അപകടം സംഭവിച്ചത്. കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് ജീവനക്കാരനായ ബഷീര്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഓര്‍ഡര്‍ എടുക്കുന്നതിനായി പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ ഓട്ടോറിക്ഷ റോഡില്‍ നിന്നും അഞ്ച് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഇതുവഴി വരികയായിരുന്ന കാല്‍നടയാത്രക്കാര്‍ എത്തി 15 മിനിറ്റോളം സമയം എടുത്താണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചക്ക് ഒന്നരയോടെ മരിച്ചു. എസ്.ഡി.പി.ഐ എടരിക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച എടരിക്കോട് ജുമാ മസ്ജിദില്‍ ഖബറടക്കും. മാതാവ് : ഖദീജ. ഭാര്യ: ജസ്ന. മക്കള്‍: തന്‍ഹ, റിന്‍ഹ, മുഹമ്മദ് ആദില്‍. സഹോദരങ്ങള്‍: ഷരീഫ്, മുസ്തഫ, ഹാജറ, ആബിദ.

Sharing is caring!