പത്തുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മദ്രസ അദ്ധ്യാപകന് ജാമ്യമില്ല

മഞ്ചേരി : പത്തുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പൊന്നാനി നടുവട്ടം പകരനെല്ലൂര്‍ പാഴൂര്‍ പാറത്തൊടി സുബൈര്‍ (42)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 മെയ് 23ന് വൈകീട്ട് 4.15നാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 25ന് പൊന്നാനി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]