പ്രവാചക നിന്ദ നടത്തിയ ബി.ജെ.പിനേതാക്കളെ അറസ്റ്റ് ചെയ്യണം: മുജീബ് കാടേരി

പ്രവാചക നിന്ദ നടത്തിയ ബി.ജെ.പിനേതാക്കളെ അറസ്റ്റ് ചെയ്യണം: മുജീബ് കാടേരി

മലപ്പുറം : സമാധാന ദൂതരായ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച ബി.ജെ.പി ദേശീയ വക്താക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യയുടെ സൗഹാർദ്ദം തകർത്ത് ഭിന്നിപ്പുണ്ടാക്കുന്ന വർഗ്ഗീയ പ്രസ്താവനയിലൂടെ അധികാരം എക്കാലവും തുടരാനുള്ള നീക്കം ബഹുസ്വര സമൂഹം ഒറ്റക്കെട്ടായി എതിർക്കുക തന്നെ ചെയ്യും. നാനാത്വത്തിൽ ഏകത്വമെന്നതിൽ അതിവസിച്ച ജനത ഇത്തരം വിദ്വേഷ പ്രസ്താവനകളെ തള്ളി കളയുക തന്നെ ചെയ്യും.ലോകത്തിന് മുമ്പിൽ അപമാനിതരായി ഇന്ത്യയെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണന്നും പ്രകടനം ഉദ്ഘാടനം ചെയ്ത് മുജീബ് കാടേരി അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്‍റ് എ.പി ശരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെ.പി സവാദ് ഭാരവാഹികളായ ഫെബിന്‍ കളപ്പാടന്‍, ഹുസൈന്‍ ഉള്ളാട്ട്, എസ്‌.അദിനാന്‍, സൈഫു വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, റബീബ് ചെമ്മങ്കടവ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, ജസീല്‍ പറമ്പന്‍, സി.പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, സഹല്‍ വടക്കുംമുറി, റഷീദ് കാളമ്പാടി, നവാഷിദ് ഇരുമ്പൂഴി, അഡ്വ. അഫീഫ് പറവത്ത്, റസാഖ് വാളന്‍, ഇര്‍ഷാദ് പാട്ടുപാറ, സുഹൈല്‍ പറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Sharing is caring!