മലപ്പുറത്ത് രേഖകളിലാത്ത 67.7 ലക്ഷം രൂപ പിടികൂടി

മലപ്പുറത്ത് രേഖകളിലാത്ത 67.7 ലക്ഷം രൂപ പിടികൂടി

മഞ്ചേരി : രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 67.75 ലക്ഷം രൂപ പിടികൂടി. മഞ്ചേരി നഗരത്തില്‍ കച്ചേരിപ്പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പോലീസിന്റെ കുഴല്‍പ്പണ വേട്ട. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ വയലില്‍ അബ്ദുല്‍ ലത്തീഫാണ് (52) കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ മുന്‍ഭാഗത്ത് ഡാഷ് ബോര്‍ഡിനു സമീപം രഹസ്യ അറയിലും ശരീരത്തിലും സൂക്ഷിച്ച നിലയിലായിരുന്നു പണം. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു.

 

 

Sharing is caring!