മലപ്പുറം കുറ്റിപ്പുറത്ത് ബസിടിച്ച് പോലീസുകാരന്‍ മരിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് ബസിടിച്ച് പോലീസുകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് അമിതവേഗതയില്‍ വന്ന ബസിടിച്ച് ബൈക്കില്‍ സഞ്ചരിച്ച പോലീസ് ഓഫീസര്‍ മരിച്ചു. ഇന്നു വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഇരിങ്ങാലക്കുട സ്വദേശി ബിജു (45)ആണ് മരിച്ചത്. മുന്നില്‍ സഞ്ചരിച്ചിരുന്ന ഇദ്ദേഹത്തെ അതേദിശയില്‍ വന്ന ബസിടിച്ച് കയറിയിറങ്ങുകയായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍നിന്നു വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനു മുന്നിലേക്ക് തെറിച്ചു വീണതിനു പിന്നാലെ ദേഹത്തുകൂടി ഇതേ ബസ് തന്നെ കയറിയിറങ്ങി.കുന്നംകുളം പോക്‌സോ കോടതിയിലെ എയ്ഡ് പ്രോസിക്യൂഷനായി ജോലി ചെയ്യുകയായിരുന്നു ബിജു. ചാലക്കുടി സ്വദേശിയാണ്. കുറ്റിപ്പുറത്തിനടുത്ത് അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനെത്തിയതായിരുന്നു ബിജു. മൃതദേഹം കുറ്റിപ്പുറം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.

 

Sharing is caring!