ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മലപ്പുറത്തെ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മലപ്പുറത്തെ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് വിധേയയാക്കിയത് 20വയസ്സുകാരന്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ പിടിയിലായ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. വണ്ടൂര്‍ കൂരാട് പനംപൊയില്‍ വാണിയമ്പുലവന്‍ ജസീല്‍ (20)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ തന്റെ ഫോണിലേക്ക് അയപ്പിക്കുകയും പിന്നീട് ഈ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2021 സെപ്തംബര്‍ 22നാണ് സംഭവം. 2022 മെഡ് 16ന് കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Sharing is caring!