മലപ്പുറത്ത് വധശ്രമ കേസിലെ പ്രതി അറസ്റ്റില്‍

മലപ്പുറത്ത് വധശ്രമ കേസിലെ പ്രതി അറസ്റ്റില്‍

വള്ളിക്കുന്ന് : അത്താണിക്കല്‍ കുറിയപ്പാടം ചാത്തനം കണ്ടത്തില്‍ വീട്ടില്‍ സ്വാമിയുടെ മകന്‍ പ്രദീപിനെ വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വച്ച് മാരകായുധമായ വെട്ടുകത്തി കൊണ്ട് മുതുകില്‍ വെട്ടി കൊല്ലാന്‍ ശ്രമിക്കുകയും വലതു കൈയ്യുടെ എല്ലിന് പൊട്ടലുണ്ടാക്കുകയും ചെയ്ത കേസിലെ പ്രതിയായ പത്തനംതിട്ട ജില്ല സ്വദേശിയായ കടലുണ്ടി നഗരം പള്ളത്ത് പിലാക്കാല്‍ വീട്ടില്‍ കുട്ടിയുടെ മകന്‍ മോഹന(63) നെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ കൂടെ ജോലിക്ക് പോവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വെട്ടാന്‍ ഉപയോഗിച്ച കത്തിയും പ്രതി കാണിച്ചു തന്നത് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് തിരൂര്‍ സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാര്‍, അഡീ.എസ്‌ഐ പരമേശ്വരന്‍ , സി പി ഒ മാരായ അനില്‍, രാഗേഷ്, ഡാന്‍സാഫ് ടീമംഗമായ ആല്‍ബിന്‍ എന്നിവരുടെ നേതൃത്യത്തില്‍ ആയിരുന്നു അറസ്റ്റ് .

 

Sharing is caring!