പ്രേം നസീര്‍ സുഹൃത് സമിതിയുടെ കുവൈറ്റ് ചാപ്റ്റര്‍ ലോഗോ പുറത്തിറക്കി

തിരുവനന്തപുരം: മനസുകളില്‍ ഇന്നും തങ്ങി നില്ക്കുന്ന പ്രേം നസീര്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ വിസ്മയമായി നില്‍ക്കുന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ പേരിലുള്ള സംഘടന ആ രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിക്കുന്നതെന്ന് പ്രേം നസീര്‍ സുഹൃത് സമിതി കുവൈറ്റ് ചാപ്റ്റര്‍ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. 40 വര്‍ഷമായി കൂവൈറ്റില്‍ സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുകയും സമിതി കുവൈറ്റ് ചെയര്‍മാനുമായ അമീറുദീന്‍ ലബ്ബ ലോഗോ സ്വീകരിച്ചു. സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്, വാഴമുട്ടം ചന്ദ്രബാബു, കലാപ്രേമി മാഹീന്, ജഹാംഗീര്‍ ഉമ്മര്‍ , സമിതി കോട്ടയം ചാപ്റ്റര്‍ ചെയര്മാന് രാധാകൃഷ്ണ വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]