ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ചും മലപ്പുറത്തെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ചും മലപ്പുറത്തെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം: ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായ പരാതിയില്‍ യുവാവ് അറസ്റ്റില്‍. പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)യെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ 27-കാരിയാണ് കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗീക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ജനുവരി രണ്ടിന് വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടില്‍ വെച്ചും ആറിന് പെരിന്തല്‍മണ്ണയിലെ റെസിഡന്‍സിയിലും 16-ന് കോഴിക്കോട് വെച്ചും പലദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയ്ക്കല്‍ പോലീസ് ഈമാസം ഒന്നിന് കേസെടുത്തിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസ് അന്വേഷണത്തിനിടയില്‍ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

 

Sharing is caring!