കേരളാ മീഡിയാ അക്കാദമിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് വി.പി.നിസാറിന്

കേരളാ മീഡിയാ അക്കാദമിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് വി.പി.നിസാറിന്

തിരുവനന്തപുരം: കേരളാ മീഡിയാ അക്കാദമിയുടെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി.നിസാറിന്. ഐ.എസ് വലയത്തില്‍പ്പെട്ട് കേരളംവിട്ട് ദുരിതക്കയത്തില്‍ അകപ്പെട്ട യുവാക്കളേയും അവരുടെ കുടുംബങ്ങളേയും കുറിച്ചുള്ള അന്വേഷണമായ ‘സ്വര്‍ഗംതേടി നരകം വരിച്ചവര്‍’ എന്ന അന്വേഷണ പരമ്പരയാണ് ബഹുമതിക്ക് തെരഞ്ഞെടുത്തത്.
25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജി. ശേഖരന്‍ നായര്‍, പി.പി. ജയിംസ്, എ.ജി. ഒലീന എന്നിവരായിരുന്നു വിധി നിര്‍ണയ സമിതി അംഗങ്ങള്‍.
സംസ്ഥാന നിയമസഭയുടെ ഇ.കെ. നായനാര്‍ മാധ്യമ അവാര്‍ഡ്, സംസ്ഥാന നിയമസഭയുടെ ആര്‍.ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ അച്ചടി മാധ്യമ പുരസ്‌കാരം, രണ്ടുതവണ സംസ്ഥാന സര്‍ക്കാരിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, സ്റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ അവാര്‍ഡില്‍ ഒന്നാംസ്ഥാനം, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, രണ്ടുതവണ പ്രേംനസീര്‍ സൗഹൃദ്‌സമിതിയുടെ മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്,ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ് തുടങ്ങിയ 18 പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മലപ്പുറം കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ്.

മീഡിയാ അക്കാദമിയുടെ മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ് ദീപികയിലെ റെജിജോസഫിനും, മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ അവാര്‍ഡിന് ദേശാഭിമാനിയിലെ ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായിയും അര്‍ഹരായി. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകന്‍ മൃതൃഭൂമിയിലെ സോജന്‍ വാളൂരനാണ്. മികച്ച ന്യൂസ് ഫോട്ടോഗ്രാഫി-മെട്രോവാര്‍ത്തയിലെ വിമിത്ഷാല്‍, ഈവിഭാഗത്തിലെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ദ് ഹിന്ദിവിലെ തുളസികക്കാട്, മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ഏഷ്യാനെറ്റിലെ ആര്‍.പി.വിനോദ് എന്നിവര്‍ക്കും ലഭിച്ചു. ജൂലൈയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ആര്‍.എസ്.ബാബു തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

Sharing is caring!