പൊന്നാനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം സജീവം: ഒമ്പതര കിലോ കഞ്ചാവ് കണ്ടെടുത്തു
പൊന്നാനി: പൊന്നാനി ചാവക്കാട് തീരമേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘം സജീവം.എക്സൈസ് കമ്മീഷണര്‍ ഉത്തരമേഖല സ്ക്വാഡും,മലപ്പുറം എക്സ്സൈസ് ഇന്റലിജിന്‍സ് ബ്യൂറോയും, പൊന്നാനി എക്സൈസ് റേഞ്ച് പാര്‍ട്ടിയും പട്ടാമ്പി എക്സൈസ് റേഞ്ച് പാര്ട്ടിയുംസംയുക്തമായി പൊന്നാനി, ചാവക്കാട് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്ന സംഘത്തെ പിടികൂടുന്നതിനു നടത്തിയ ശ്രമത്തില്‍ കാറില്‍ നിന്നും ഒമ്പതര കിലോ കഞ്ചാവ് പിടികൂടി.
പട്ടാമ്പിക്കടുത്ത് വാടാനാംകുര്‍ശ്ശി ഹൈസ്ക്കൂളിന് സമീപം വെച്ച് മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തി കൊണ്ടു വന്ന 9.4 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തി കൊണ്ടു വന്ന കാര്‍ കസ്റ്റഡിയിലെടുത്തു.വാടാനാംകുര്‍ശ്ശിയില്‍ വെച്ച് വാഹന പരിശോധന നടത്തവേ നിര്‍ത്താതെ അപകടകരമായി ഡ്രൈവ് ചെയ്തു പോയ കാറിനെ പിന് തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.ഇവര്‍ പൊന്നാനി, ചാവക്കാട് മേഖലകളില്‍ കഞ്ചാവ് എത്തിക്കുന്നവരാണെന്നാണ് ലഭിച്ച വിവരം.എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ കെ. പ്രദീപ്കുമാര്‍, ഷിബു ശങ്കര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എസ്. അരുണ്‍കുമാര്‍, അഖില്‍ദാസ് , സി.നിതിന്‍, അരുണ്‍ എന്നിവരും,മലപ്പുറം ഇന്റലിജിന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബു ഡി,ലതീഷ് പി,പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ഹരീഷ്,പൊന്നാനി റേഞ്ച് ഇന്‍സ്പെക്ടര്‍ ജിനീഷ്. ഇ, ,പ്രിവെന്റീവ് ഓഫീസര്‍ ഗണേശന്,സിഇഒ മാരായ പ്രമോദ്, അനൂപ്, ശ്രീജിത്ത്, പട്ടാമ്പി റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ വസന്തകുമാര്‍, എന്‍. നന്ദകുമാര്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍ കെ.ഒ. പ്രസന്നന് എന്നിവര്‍ ഉള്‍പ്പെട്ട പാര്‍ട്ടിയാണ് കഞ്ചാവ് പിടികൂടിയത്
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]