നാളെ മോഡല്‍ പരീക്ഷ നടക്കാനിരിക്കെ മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

നാളെ മോഡല്‍ പരീക്ഷ നടക്കാനിരിക്കെ മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

തിരൂരങ്ങാടി: മൂന്നിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. മൂന്നിയൂര്‍ കളിയാട്ടമുക്ക് മംഗലശ്ശേരി അനില്‍കുമാറിന്റെ മകന്‍ അര്‍ജുനെ (18)യാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെ ഉച്ചക്കാണ് സംഭവം.
വീട്ടില്‍ ആരുമില്ലായിരുന്നു.
അമ്മ ചെറിയ കുട്ടിയെ സ്‌കൂളില്‍ നിന്നും കൊണ്ട് വരാന്‍ പോയി തിരിച്ച് വന്നപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അച്ചന്‍ അനില്‍ കുമാര്‍ ജോലിക്ക് പോയതായിരുന്നു.
മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍.അമ്മ: ഷിജി സഹോദരങ്ങള്‍: കിഷോര്‍, ആധിഷ് ഇന്ന് പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കാനിരിക്കുകയായിരുന്നു
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍

 

Sharing is caring!