മലപ്പുറത്തെ വിദ്യാര്‍ത്ഥിനിയുടെ നഗ്നഫോട്ടോ കൈക്കാലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാനും സ്വര്‍ണം തട്ടാനും ശ്രമിച്ച കോഴിക്കോട്ടെ 19കാരന് പിടിയില്‍
മലപ്പുറം: മലപ്പുറത്തെ വിദ്യാര്‍ത്ഥിനിയുടെ നഗ്നഫോട്ടോ കൈക്കാലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാനും
സ്വര്‍ണം തട്ടാനും ശ്രമിച്ച കോഴിക്കോട്ടെ 19കാരന് പിടിയില്‍. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയും അവസാനം പ്രണയം നടിച്ച് നഗ്ന ഫോട്ടോകള്‍ കൈക്കലാക്കുകയും ചെയ്തു പീഡിപ്പിക്കാശ്രമിക്കുകയും സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയുംചെയ്ത പ്രതിയണ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്.
നിലമ്പൂരിലെ പെണ്‍കുട്ടിയെയാണ് ചതിയില്പ്പെടുത്താന് ശ്രമിച്ചത്. പ്രണയം നടിച്ചു കൈക്കലാക്കിയ നഗ്നഫോട്ടോകള്‍ ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഢിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. തുടര്‍ന്ന് ഇതെ ഭീഷണി വീണ്ടും ആവര്‍ത്തിച്ച് പെണ്‍കുട്ടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്വര്‍ണഭാരണങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.പ്രതി കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശി കാപ്പുമ്മല്‍ മുഹമ്മദ് സാദിഖിനെ(19)യാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പീഢന ശ്രമം പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കേസ്സ് രജിസ്റ്റര്‍ ചെയ്ത പോലീസ് കാക്കൂരിലുള്ള വീട്ടില്‍ വെച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ ശശികുമാര്‍ , സിപിഓമാരായ അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കും. സമാനമായ രീതിയിലുള്ള പ്രവര്‍ത്തനം പ്രതിയില്നിന്നുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]