അബ്ദുല്‍ ലത്തീഫ് ലീഗുകാരന് ഇയാളെ നേരിട്ടറിയാമെന്നും ഇ്.എന്‍ മോഹന്‍ദാസ്

മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ് നേരത്ത് കോണ്‍ഗ്രസുകാരനായിരുന്നു എന്നും ഇപ്പോള്‍ സജീവ ലീഗ് പ്രവര്‍ത്തകനാണെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഇയാളെ നേരിട്ടറിയാമെന്നും മോഹന്‍ദാസ് പറഞ്ഞു.
യു.ഡി.എഫിനു വേണ്ടി സൈബര്‍ പോരാട്ടം നടത്തുന്നയാളാണ്. എന്ത് വൃത്തികേടും ചെയ്യാന്‍ മടിയില്ലാത്തയാള്‍. പൂര്‍വ ചരിത്രം വ്യകതിഹത്യകള്‍ നിറഞ്ഞത്. നീലച്ചിത്രം നിര്‍മിച്ചതില്‍ കേസുണ്ട്. ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അറസ്റ്റിലായ വ്യക്തി ലീഗ് പ്രവര്ത്തകന് അല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ഇത് അഞ്ചുമണി വരെ ആയുസുള്ള പച്ചക്കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘സി.പി.എം അണിയറയില്‍ തയ്യാറാക്കിയ തിരക്കഥയാണ് ഈ അറസ്റ്റ്. പൊലീസിനെ ദുരുപയോഗപ്പെടുത്തി കള്ള കഥയുണ്ടാക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന് പരാജയ ഭീതിയാണ്’. സി.പി.എം കളിക്കുന്നത് മരണക്കളിയാണെന്നും പി.എം.എ സലാം വ്യക്തമാക്കി. അറസ്റ്റിലായ കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.