ഭര്‍ത്താവ് നാടുവിട്ടുപോയ മലപ്പുറത്ത് യുവതി വീടിനകത്ത് തൂങ്ങി മരിച്ചു

മഞ്ചേരി : യുവതിയെ വീടിനകത്ത് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി അത്തിപ്പറ്റ ചേര്ക്കാംകുന്നത്ത് അലവിയുടെ മകള്‍ മൈമൂന (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് മൈമൂനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവ് തൗഫീഖ് സൈഫു ഏഴുവര്‍ഷം മുമ്പ് നാടുവിട്ടു പോയതാണ്. മക്കളില്ലാത്ത മൈമൂന തയ്യല്‍ ജോലികളും മറ്റും ചെയ്ത് ജീവിച്ചു വരികയായിരുന്നു. ജമീലയാണ് മാതാവ്. വളാഞ്ചേരി എസ് ഐ കെ ടി ബെന്നി ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
RECENT NEWS

നോമ്പ് തുറക്കാൻ പോകുന്നതിനിടെ ബൈക്കപകടം, മഞ്ചേരിയിൽ വിദ്യാർഥി മരണപ്പെട്ടു
മഞ്ചേരി: നോമ്പ് തുറക്കാനായി പോകുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു. ജസീല ജംഗ്ഷനിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ മകൻ ജൽസ് (22) ആണ് മരണപ്പെട്ടത്. മലയാറ്റൂരിലേക്ക് [...]