മലപ്പുറത്തെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാരൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോലമ്പ് വൈദ്യര്‍ മൂല മാലതി സദനത്തില്‍ രാജേഷിന്റെ മകന്‍ അഭിനവ് (17) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ വെങ്ങിനി കുളത്തിലാണ് സംഭവം നടന്നത്. കൂട്ടുകാരോടൊത്ത് നീന്തുന്നതിനിടെ കുളത്തില്‍ മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല തുടര്‍ന്ന് പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിട്ടിയത്. ഉടനെ എടപ്പാളിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]