മലപ്പുറം ചേങ്ങോട്ടൂരില്‍ പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു

മലപ്പുറം ചേങ്ങോട്ടൂരില്‍ പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരില്‍ പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് ആക്കപ്പറമ്പിലെ കണക്കയില്‍ അലവി എന്ന കുഞ്ഞാന്റെ ട മകന്‍ ഇന്‍ഷാദ് എന്ന ഷാനു (28 ) ആണ് വെടിയേറ്റ് മരിച്ചത്. ചേങ്ങോട്ടൂരിലെ കാട് പിടിച്ച സ്ഥലത്ത് കാട്ടുപന്നികളുണ്ടെന്ന വിവരം അറിഞ്ഞാണ് ഷാനുവും രണ്ടു സൃഹൃത്തുക്കളുംചേര്‍ന്ന് തോക്കുമായി പന്നിവേട്ടക്കിറങ്ങിയതായിരുന്നു. ഇതിനിടെ ഉന്നംതന്നെ വെടികൊണ്ടാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. . സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചട്ടിപ്പറമ്പിനു സമീപമുള്ള ചേങ്ങോട്ടൂരിലെ റോഡോരത്തുതന്നെ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഇവിടെ പലപ്പോഴും പന്നികളുടേയും നായകളുടേയും ഉള്‍പ്പെടെയുള്ളയുടെ ശല്യങ്ങളുണ്ടാകാറുണ്ട്. ഇതുവഴി കാല്‍നടയായി സഞ്ചരിക്കാന്‍ ജനംഭയപ്പെടുന്ന അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന സൃഹൃത്തുക്കളായ അക്ബറലിയേയും സനീഷിനേയും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

 

Sharing is caring!