കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലപ്പുറം വാണിയന്നൂരിലെ 21കാരന് മരിച്ചു

തിരൂര്‍ :നിയന്ത്രണംവിട്ട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് തിരൂര്‍ സ്വദേശി മരണപ്പെട്ടു . തിരൂര്‍ വാണിയന്നൂര്‍ സ്വദേശി മേടപ്പറമ്പില്‍ അബ്ദുള്‍ നാസര്‍ മകന് മുഹമ്മദ് ഹാരിസ് ( 21 ) ആണ് മരണപ്പെട്ടത് . പൊന്നാനി കര്‍മ റോഡിന് സമീപം ചമ്രവട്ടം കടവില്‍ പുലര്‍ച്ചെ 3 മണിയോടെ നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത് . കൂടെ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കുണ്ട് .
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]