ഖുര്‍ആന്‍ മെഹര്‍ ആയി നല്കി കെ.ടി ജലീലിന്റെ മകന്റേയും മകളുടെയും വിവാഹം നടന്നു

മലപ്പുറം: ഖുര്‍ആന്‍ മെഹര്‍ ആയി നല്കി മുന്‍മന്ത്രി കെ ടി ജലീലിന്റെ മകന്റേയും മകളുടെയും വിവാഹം വ്യത്യസ്തമായി. മകന് ഫാറൂഖ്, മകള്‍ സുമയ്യ എന്നിവരുടെ നികാഹ് ആണ് ലളിതമായി കുറ്റിപ്പുറത്ത് വെച്ച് നടന്നത്.സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം ഖുര്‍ആന്‍ ആയിരുന്നു മെഹര്‍ ആയി നല്‍കിയത്.
പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ സദസ്സിനെ സാക്ഷിയാക്കി ആയിരുന്നു കെ ടി ജലീലിന്റെ മക്കളുടെ വിവാഹം.ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാന്, പി എസ് ശ്രീധരന് പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്, പികെ കുഞ്ഞാലിക്കുട്ടി, പി ശ്രീരാമകൃഷ്ണന് തുടങ്ങി പ്രമുഖനേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
ജലീലിന്റെ മകന് മുഹമ്മദ് ഫാറൂഖ്, ഷുഹൈബയേയും മകള്‍ സുമയ്യ ബീഗം, മുഹമ്മദ് ഷെരീഫിനെയും ആണ് ജീവിത പങ്കാളികളായത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നിക്കാഹിന് കാര്‍മികത്വം വഹിച്ചു. ജലീലിന്റെ മകന് മുഹമ്മദ് ഫാറൂഖ്, ഷുഹൈബയേയും മകള്‍ സുമയ്യ ബീഗം, മുഹമ്മദ് ഷെരീഫിനെയും ആണ് ജീവിത പങ്കാളികളായത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നിക്കാഹിന് കാര്‍മികത്വം വഹിച്ചു.മതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ് ഇപ്പോള്‍ നടന്നത്. ഇവരുടെ പഠനം കഴിഞ്ഞ ശേഷമാകും കല്യാണ ചടങ്ങുകള്‍. ജലീലിന്റെ മൂത്തമകള്‍ അസ്മയുടെ വിവാഹവും സമാനമായ രീതിയില്‍ ലളിതമായിട്ടായിരുന്നു നടത്തിയത്..
അതേസമയം, മതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ് ഇപ്പോള്‍ നടന്നത്. ഇവരുടെ പഠനം കഴിഞ്ഞ ശേഷമാകും കല്യാണ ചടങ്ങുകള്‍.ജലീലിന്റെ മൂത്തമകള്‍ അസ്മയുടെ വിവാഹവും സമാനമായ രീതിയില്‍ ലളിതമായിട്ടായിരുന്നു നടത്തിയത്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.