മലപ്പുറം പാലത്തിങ്ങലിലെ വനിതാ ഹോട്ടലില്‍ മോഷണം. രണ്ട് മൊബൈല്‍ ഫോണും പണവും കവര്‍ന്നു
പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ റേഷന്‍ ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലില്‍ മോഷണം.
ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രണ്ട് മൊബൈല്‍ ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവര്‍ന്നു. പാലത്തിങ്ങല്‍ സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസില്‍ ഉടമ
പരാതി നല്കി. പാലത്തിങ്ങലിലും പരിസരങ്ങളിലും മോഷ്ടാക്കളുടെ
ശല്യം വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പും പാലത്തിങ്ങലില്‍ വിവിധ സ്ഥലങ്ങളില്‍ മോഷണവും മോഷണശ്രമവും നടന്നിരുന്നു..
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]