വിവിധ സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

മലപ്പുറം: ലക്ഷങ്ങളുടെ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ആധാരം വിവിധ ബാങ്കുകളില്‍ പണയപ്പെടുത്തി വ്യാജ കമ്പനികളുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തതിന് എറണാകുളം പത്തടിപ്പാലം സ്‌കൈ ലൈന്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി അബ്ദുല്‍ അസീസിനെ (61) തിരെ കണ്ണൂര്‍ തളിപ്പറമ്പ, എടക്കാട്, മലപ്പുറം മേലാറ്റൂര്‍ , പാണ്ടിക്കാട്, കുളത്തൂര്‍ ,വാഴക്കാട്, പെരിന്തല്‍മണ്ണ, കോട്ടയം ഈസ്റ്റ് ,കോട്ടയം വെസ്റ്റ് തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ ചീറ്റിംഗ് കേസ് ഉണ്ടായിരുന്നു
ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി:കെ. അഷ്‌റഫിന്റെ നേതൃത്വത്തില്‍ വാഴക്കാട് എസ് ഐ വിജയരാജന്‍ പോലീസ് ഉദ്യോഗസ്ഥരായ അബ്ദുല്‍ ജബ്ബാര്‍ (അരീക്കോട് ജട) മുഹമ്മദ് അജ്‌നാ സ് (തേഞ്ഞിപ്പലം ജട), റാഷിദ് കെ ടി (വാഴക്കാട് ജട ) എന്നിവരാണ് എറണാകുളം എളമക്കരയിലെ വാടകവീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍,കോട്ടയം, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വിവിധ അഡ്രസ്സുകളിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]