സൈനിക വാഹനം നദിയിലേക്ക് വീണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സൈനികന് വീരമൃത്യു

സൈനിക വാഹനം നദിയിലേക്ക് വീണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സൈനികന് വീരമൃത്യു

പരപ്പനങ്ങാടി: ലഡാക്കില്‍ ഷ്യാക് നദിയിലേക്കു സൈനിക വാഹനം മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചതില്‍ ഒരാള്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് കെ.പി.എച്ച് റോഡ് നുള്ളക്കുളത്തെ തച്ചോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷൈജല്‍ (41) ആണ് മരിച്ചത്.
ഇന്ത്യ – ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്കു പോകും വഴി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം.
26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നതെന്ന് പറയുന്നു റോഡില്‍നിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണാണ് അപകടം ഭാര്യ: റഹ്മത്ത്: മക്കള്‍ – ഫാത്തിമ സന്‍ഹ, തന്‍സില്‍, ഫാത്തിമ മഹസ

Sharing is caring!