മലപ്പുറം സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂര്‍ സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. വണ്ടൂര്‍ വാണിയമ്പലം മാട്ടക്കുളം കരുവാടന്‍ സിറാജുദ്ദീന്‍ (29) ആണ് മരിച്ചത്. 30ാം നമ്പര്‍ റോഡില്‍ കാറില്‍ സഞ്ചരിക്കവെ ടയര്‍ പഞ്ചറാകുകയും നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു വാഹനം ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുവൈത്ത് പൗരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആറുമാസം മുമ്പാണ് കുവൈത്തിലെത്തിയത്. പിതാവ്: ജമാലുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ്: ഫാത്തിമ ചുണ്ടകുന്നുമ്മല്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്ത് കെ.എം.സി.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു.

 

Sharing is caring!