പണം കായ്ക്കുന്ന മോറിസ് കോയിനിന്റെ വ്യാജ വാഗ്ദാനം കേട്ട് അംഗങ്ങളായത് രണ്ടുലക്ഷത്തിലധികംപേര്‍
മലപ്പുറം: മോറീസ് കോയിന് പണം തട്ടിപ്പില്‍ ഇരയായത് 2.66,000 പേര്. പിരിച്ചെടുത്തത് 1826 കോടി രൂപ.പണം കായക്കുന്ന മോറിസ് കോയിനിന്റെ വ്യാജ വാഗ്ദാനം കേട്ട് അംഗങ്ങളായത് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള രണ്ട് ലക്ഷത്തി അറുപത്തി ആറായിരത്തിലധികം അംഗങ്ങളെന്ന് കണ്ടെത്തി. ഇവരില്‍ നിന്നെല്ലാമായി ഇവര്‍ പിരിച്ചെടുത്തത് 1826 കോടി രൂപയലിധികമാണെന്നും കണ്ടെത്തി. എല്‍.ആര് ട്രേഡിങ്ങ്,മോറിസ് കോയിന് എന്നീ കമ്പനികളുടെ ഡാറ്റാ ബേയ്സ് കോയമ്പത്തൂരിലെ ഒരു കമ്പനിയില്‍ നിന്നും പോലീസ് കണ്ടെടുത്തതോടെയാണ് തട്ടിപ്പിന്റെ ആഴവും പരപ്പും കൂടുതല്‍ വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചത്. പൂക്കോട്ടുംപാടം സ്വദേശിയായ കിളിയിടുകില്‍ നിഷാദാണ് ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ കോടികള്‍, തട്ടിയെടുത്തത്. രാജ്യത്തെ ഇ.ഡിയടക്കമുള്ള പല അന്വേഷണ ഏജന്‍സികളും ഇപ്പോള്‍ ഇയാളുടെ പിറകിലാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ വന്‍ ലാഭം നല്കി പണപ്പിരിവ് നടത്തിയപ്പോള്‍ അതി മോഹത്തിന്റെ ഈ കുത്തൊഴുക്കിലേക്ക് പണം കുമിഞ്ഞു കൂടി.തുടക്കത്തില്‍ പറഞ്ഞ ലാഭം കൃത്യമായി നല്‍കിയതോടെ വീടും പറമ്പും വിറ്റും പണയം വെച്ചും ആളുകള്‍ കൂട്ടത്തോടെ എല്‍.ആറിലേക്ക് പണമൊഴുക്കി. പുതിയ ക്രിപ്റ്റോ കറന്‍സിയെന്ന് പറഞ്ഞ് മോറിസ് കോയിന് കൂടി വലിയ പ്രചാരത്തോടെ അവതരിപ്പിച്ചതോടെ പ്രവാസികളടക്കമുള്ളവര്‍ ആയിരങ്ങളും ലക്ഷങ്ങളും കോടികളും നിഷാദിനു നല്കാന് മടികാണിച്ചില്ല. എന്നാല്‍ ഏതൊരു ക്രൗഡ് ഫണ്ടിങ്ങ് സംരഭത്തിനും സംഭവിക്കുന്ന അനിവാര്യ പതനം എല്‍.ആറിലും സംഭവിച്ചു. പണം ലഭിക്കാതെ നിക്ഷേകര്‍ പരക്കം പാഞ്ഞു. ഒടുവില്‍ 2020 സെപ്തംബര്‍ 28ന് പൂക്കോട്ടുംപാടം സ്റ്റേഷനില്‍ മോറിസ് കോയിന് തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ കേരളക്കരയെ ഞെട്ടിച്ച വീണ്ടുമൊരു തട്ടിപ്പിന്റെ വാര്‍ത്ത ലോകമറിഞ്ഞു.ഇതിനകം എട്ട് പേരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മോറിസേ കോയിന് തട്ടിപ്പുമായി അറസ്റ്റു ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ എറണാകുളത്തെ ജൂനിയര്‍ കെജോഷിയെയാണ് കണ്ണൂരില്‍ പോലീസ് പിടികൂടിയത്.ഇയാള്‍ 9 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.ഇയാളുടെ സ്വത്തുക്കള്കണ്ടു കെട്ടുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ മുഖ്യ പ്രതി നിഷാദിന്റേയും കൂട്ടാളികളുടെയും 37 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടു കെട്ടിയിരുന്നു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]