വിസ്മയമൊരുക്കി കോട്ടക്കുന്നിലെ മിറാക്കിള്‍ ഗാര്‍ഡന്‍; കാഴ്ചകള്‍ കാണാന്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്

വിസ്മയമൊരുക്കി കോട്ടക്കുന്നിലെ മിറാക്കിള്‍ ഗാര്‍ഡന്‍; കാഴ്ചകള്‍ കാണാന്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്

മലപ്പുറം കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍. സമഗ്ര മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കോട്ടക്കുന്ന് മിറാക്കിള്‍ ഗാര്‍ഡനില്‍ നിരവധി സഞ്ചാരികളാണെത്തുന്നത്.

കോട്ടയുടെ രീതിയിലാണ് പൂന്തോട്ടത്തിന്റെ കവാടം. ജമന്തി, പോയിന്‍സെറ്റി, മോണിങ് ഗ്ലോറി തുടങ്ങി മനോഹരമായ നിരവധി ചെടികള്‍ പൂന്തോട്ടത്തിലുണ്ട്. കൃത്രിമ മരുഭൂമിയും ഒട്ടകവും പ്രധാന ആകര്‍ഷണമാണ്. സഞ്ചാരികള്‍ക്ക് ഫോട്ടോയെടുക്കാനായി പ്രത്യേക സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.

പഴയ കുടിലിന്റെ മാതൃകയും ത്രീഡി ചിത്രവും ഒരുക്കത്തിലാണ്. രണ്ടാഴ്ചയ്ക്കകം ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകും. പഴയകാല ചായക്കട, പോസ്റ്റോഫീസ്, ചന്ത എന്നിവയാണ് തയ്യാറാകുന്നത്.

 

Sharing is caring!