കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ മലപ്പുറത്ത് മൂന്ന് പേര്‍ അറസ്റ്റില്‍

കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ മലപ്പുറത്ത് മൂന്ന് പേര്‍ അറസ്റ്റില്‍

എടക്കര: വനത്തില്‍ നിന്നും കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ മൂന്ന് പേരെ വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്‍(45), മൂത്തേടം തീക്കടി കോളനിയിലെ വിനോദ് (36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി (35) എന്നിവരെയാണ് കരുളായി റെയ്ഞ്ച് ഓഫീസറും സംഘവും അറസ്റ്റ് ചെയ്തത്. ന്യൂ അമരമ്പലം റിസര്‍വില്‍ പെടുന്ന പടുക്ക വനം റെയ്ഞ്ചിലെ എട്ടുകണ്ണി ചാഞ്ഞപുന്ന ഭാഗത്ത് നിന്നുമാണ് സംഘം കാട്ടുപോത്തിനെ വേട്ടയാടിയത്. 2021-ഒക്ടോബറിലാണ് പ്രതികള്‍ കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയത്. കഴിഞ്ഞ ഞായറഴ്ചയാണ് വിജയന്‍, വിനോദ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വെള്ളുവമ്പാലി മുഹമ്മദാലിയെ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ ്രപതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെളിവുകള്‍ ഇല്ലാതിരുന്ന കേസില്‍ പ്രത്യേക സംഘം രൂപീകരിച്ച ശാസ്ത്രീയ രീതിയിലാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടത്തിയത്. കരുളായി റെയ്ഞ്ച് ഓഫീസര്‍ എം.എന്‍ നജ്മല്‍ ാമീന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ.എസ് ബിജു, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എന്‍ അബ്ദുള്‍ റഷീദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി അനീഷ്, എസ് ശരത്ത്, എം.ജെ മനു, കെ.കെ രശ്മി, കെ സരസ്വതി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രകികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Sharing is caring!