മലപ്പുറം താനൂരില്‍ ഓട്ടോ ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം താനൂരില്‍ ഓട്ടോ ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറം താനൂര്‍ടൗണിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍നിന്നും ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു , ഒട്ടും പ്പുറം ഫാറൂഖ് പള്ളിക്കു സമീപം താമസിക്കുന്ന ആണ്ടിക്കടവത്ത് ഉസ്മാന്‍ (42) യാണ് മരണമടഞ്ഞത്. ഇന്നു രാവിലെ 11.35 ന് താനൂര്‍ പി ഡബ്യൂഡിറെസ്റ്റ് ഹൗസിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്, ഇതോടെ ഓട്ടോ റിക്ഷനിയന്ത്രണം തെറ്റി റസ്റ്റ ഹൗസിന് മുന്നിലെ ബാരികേഡില്‍ ഇടിച്ചു നിന്നു , ഓട്ടോയിലെ യാത്രക്കാരായ എളാംരം കടപ്പുറം സ്വദേശി ഒറ്റയില്‍ സുഹറക്കും കൂടെ ഉണ്ടായിരുന്നഫര്‍ഹാന്‍ എന്ന കുട്ടിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു, ഈ സമയം താനൂര്‍ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന താനൂര്‍ പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് വിജയകുമാര്‍ ഉടന്‍തന്നെ ഡ്രൈവറേയുംയാത്രക്കാരേയും മൂലക്കല്‍ ജനത ആശുപത്രിയിലെത്തിച്ചെങ്കിലും ഓട്ടോ ഡ്രൈവറുടെജീവന്‍ രക്ഷിക്കാനായില്ല. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കബറടക്കം നടത്തും , പിതാവ് : ബീരാന്‍ കുഞ്ഞ് , മാതാവ് : ഇമ്പിച്ചി പാത്തു, മക്കള്‍ : ഇബ്രാഹിം കുട്ടി, കാജ , മുഹമ്മദ് ഹാഷിം,

 

 

Sharing is caring!