മലപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് 12കാരന് മരിച്ചു
മലപ്പുറം: മലപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് 12കാരന് മരിച്ചു. മലപ്പുറം ചേലേമ്പ്ര കോണത്തും പുറായി താമസിക്കുന്ന കൊടമ്പാടന്‍ റിയാസിന്റെ മകന് മുഹമ്മദ് റസാന് (റിഫു 12 ) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ് എടുത്തു. വീണ്ടും 28-മത്തെ ദിവസം എടുത്തപ്പോള്‍ ഛര്‍ദി ഉണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരണപെട്ടു, മാതാവ്: റാനിയ. സഹോദരി: ഫില്‍സാ ഫാത്തിമ. ചേലുപ്പാടം എ.എം.എം.എ.എം യു.പിസ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു,
തെരുവ് നായയുടെ കടിയേറ്റ് പെരിന്തല്‍മണ്ണയില്‍ 31വയസ്സുകാരന് മരിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്് 20 ദിവസം മുമ്പ് പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റ അസാം സ്വദേശി ഹിനായത്തുള്ള(31)യാണ് മരണപ്പെട്ടിരുന്നത്. . തൂതയില്‍ ആണ് ഇയാള്‍ താമസിച്ചിരുന്നത്.ഒരു മാസം മുമ്പാണ് ആസാമില്‍ നിന്നും ഇയാള്‍ കേരളത്തില്‍ എത്തിയത്.ഇയാള്‍ക്ക് പേ ബാധയുളളള നായുടെ കടിയേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ സ്ത്രീയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]